ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ ഫ്രാന്‍സുമായി കൈകോര്‍ക്കുന്നു. പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ എത്ര റഫേലുകള്‍ വേണമെങ്കിലും ഇന്ത്യയ്ക്ക് നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഫ്രഞ്ച് ഭരണകൂടം. പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലെയാണ് പ്രസ്താവന നടത്തിയത്. ‘ഇന്ത്യക്ക് പ്രതിരോധ സഹായം നല്‍കുന്നതില്‍ തുറന്ന സമീപനാണ് ഫ്രാന്‍സിനുള്ളത്. എത്രവേണമെങ്കിലും റഫേല്‍ വിമാനങ്ങള്‍ കൈമാറും. പ്രതിരോധ രംഗത്ത് വേണ്ട എന്തു സഹായവും നല്‍കാന്‍ ഫ്രാന്‍സ് ഒരുക്കമാണ്. കരാര്‍ പ്രകാരമുള്ള 36ല്‍ അവസാന ഘട്ടത്തിലെ കൈമാറ്റം ഉടനെ നടക്കും’ പാര്‍ലെ അറിയിച്ചു. ഇതുവരെ 26 റഫേലുകളാണ് കൈമാറിയത്. ഇനി കൈമാറാനുള്ള 10 എണ്ണവും ഇരട്ട എഞ്ചിനുള്ളതാണെന്ന പ്രത്യേകത യാണുള്ളത്. ഇന്ത്യന്‍ സംവിധാനങ്ങള്‍ക്ക് അനുഗുണമായി റഫേലില്‍ വരുത്തേണ്ട സാങ്കേതിക മാറ്റങ്ങളും ഫ്രാന്‍സില്‍ പൂര്‍ത്തിയായെന്ന് ഇന്ത്യന്‍ വ്യോമസേന കഴിഞ്ഞ മാസം അറിയിച്ചിരുന്നു.
Read Also : ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ
2020ല്‍ ആദ്യ റഫേല്‍ കൈമാറാനാണ് ഇതിന് മുന്‍പ് ഫ്രഞ്ച് പ്രതിരോധമന്ത്രി ഇന്ത്യയിലെത്തിയത്. ഇന്ന് പ്രതിരോധ മന്ത്രിമാരുടെ മൂന്നാമത്തെ ഉന്നതതല യോഗമാണ് രാജ്നാഥ് സിംഗുമായി പാര്‍ലെ നടത്തുന്നത്. ഇന്ത്യയിലെത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പാര്‍ലെ കൂടിക്കാഴ്ച നടത്തും.
Post Your Comments