KeralaLatest NewsNews

റസാഖിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു, ദുര്‍ഗന്ധം പുറത്തറിയാതിരിക്കാന്‍ വീട്ടുകാര്‍ കുന്തിരിക്കം പുകച്ചു

ഒരു വീട്ടിലായിട്ടും കുടുംബാംഗങ്ങള്‍ റസാഖുമായി സംസാരിച്ചിട്ട് ആറ് മാസം

കണ്ണൂര്‍: 65 കാരനായ അബ്ദുള്‍ റസാഖിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. കണ്ണൂര്‍ നഗരത്തിലെ മക്കാനി തളാപ്പ് റോഡില്‍ ലംഹയില്‍ അബ്ദുല്‍ റസാഖിന്റെ മരണം സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സൂചനയൊന്നും ലഭിച്ചിട്ടില്ലെങ്കിലും മറ്റു ചില കാര്യങ്ങളാണ് പൊലിസ് അന്വേഷിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തില്‍ നിന്നും ഭക്ഷണാവശിഷ്ടങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്. ഇതുകാരണം ഇയാളുടെ ആമാശയം ചുരുങ്ങിയ നിലയിലാണ്. മരിക്കുന്നതിന് ഒരാഴ്ച്ച മുന്‍പേ വരെ ഇയാള്‍ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെന്നാണ് ഇതു സംബന്ധിച്ചു പൊലിസിന്റെ പ്രാഥമിക നിഗമനം.

Read Also : പിതാവ്​ ദുരൂഹസാഹചര്യത്തിൽ മരിച്ചിട്ട് രണ്ട് മാസം പിന്നിടവെ മകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

നാലു ദിവസം മുന്‍പെ മരിച്ചയാളെ തിങ്കളാഴ്ച്ച ജീവനോടെ കണ്ടുവെന്നാണ് മകള്‍ പൊലിസിന് നല്‍കിയ മൊഴി. മരണസമയത്ത് വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്താല്‍ മാത്രമേ ഈക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാവൂവെന്നു അന്വേഷണ ഉദ്യോഗസ്ഥനായകണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ച മൂന്നുമണിയോടെയാണ് വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നത്.

തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം പുറത്തറിയാതിരിക്കാന്‍ വീട്ടുകാര്‍ കുന്തിരിക്കം പുകച്ചിരുന്നതായി പ്രദേശവാസികള്‍ മൊഴി നല്‍കിയിരുന്നു. ഏറെക്കാലമായി ദുബായില്‍ ജോലി ചെയ്തിരുന്ന റസാഖ് അവിടുത്തെ ജോലി മതിയാക്കി നാട്ടിലേക്ക് വരികയായിരുന്നു. കുടുംബാംഗങ്ങളുമായി വീടിനു സമീപത്തുള്ള കടമുറിയുടെ ഉടമസ്ഥതാ അവകാശത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായും ഇവര്‍ റാസിഖുമായി അകലുകയും ചെയ്തിരുന്നതായി വിവരമുണ്ട്.

ഒരു വീട്ടില്‍ താമസിച്ചുവരികയാണെങ്കിലും മകളോ മറ്റുള്ളവരെ സംസാരിച്ചിരുന്നില്ല. കഴിഞ്ഞ ആറുമാസക്കാലമായി താന്‍ ഭര്‍ത്താവുമായി സംസാരിച്ചിരുന്നില്ലെന്നു ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. മരണമടഞ്ഞ അബ്ദുല്‍ റസാഖിന് അഞ്ചുമക്കളാണുള്ളത്. ഇതില്‍ രണ്ടുപെണ്‍മക്കള്‍ അവിവാഹിതരാണ്. ഉപ്പയുമായി പിണങ്ങി കഴിയുന്നതിനാല്‍ ഇവര്‍ എവിടെയാണെന്നു മറ്റുള്ളവര്‍ക്ക് അറിയില്ലെന്നു പൊലിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button