മാനന്തവാടി: മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനിടെ പിലാക്കാവ് സ്വദേശിയായ യുവാവ് കണ്ണൂരിൽ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചു. പിലാക്കാവ് ചെറുകാട്ടിൽ മോഹനന്റെയും ഉഷയുടെയും മകനായ രതീഷ്(37) ആണ് മരിച്ചത്.
കണ്ണൂർ പാറക്കടവിൽ വച്ചായിരുന്നു അപകടം. ആശാരി പണിയുമായി ബന്ധപ്പെട്ടാണ് രതീഷ് ഇവിടെയെത്തിയത്. റേഞ്ച് കുറവായതിനാൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനായി കെട്ടിടത്തിന്റെ മുകൾനിലയിൽ കയറിയതായിരുന്നു രതീഷ്.
Read Also : ഡോക്ടർമാരുടെ സമരം തുടരുന്നു, രോഗികളെ തിരിച്ചയച്ചു: ഓപികളില്‍ വന്‍ തിരക്ക്, ശസ്ത്രക്രിയകള്‍ മാറ്റി
സംസാരിക്കുന്നതിനിടെ താഴെ വീണാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് ബന്ധുക്കൾ പറഞ്ഞു. രതീഷ് അവിവാഹിതനാണ്. റിനീഷ്, അനീഷ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments