KottayamLatest NewsKeralaNattuvarthaNews

ഷാ​​പ്പ് ജീ​​വ​​ന​​ക്കാ​​ര​​നെ ആ​ക്ര​മി​ക്കാനുള്ള ശ്രമത്തിനിടെ വെ​​ട്ടേ​​റ്റത് ഭാ​​ര്യ​​ക്ക്: യുവാവ് പിടിയിൽ

പേ​​രൂ​​ർ എം​​എ​​ച്ച്എ​​സി കോ​​ള​​നി​​യി​​ൽ പു​​ത്ത​​ൻ​​പ​​റ​​മ്പി​​ൽ വി​​ഷ്ണു രാ​​ജാ​​ണ് (കൊ​​ച്ചു വി​​ഷ്ണു-24) പൊലീസ് പിടിയിലായത്

ഏ​​റ്റു​​മാ​​നൂ​​ർ: കള്ള് ഷാ​​പ്പ് ജീ​​വ​​ന​​ക്കാ​​ര​​നെ വീ​​ട്ടി​​ൽ ക​​യ​​റി ആ​ക്ര​മി​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ തടസം നിന്ന ഭാ​​ര്യ​ക്കു വെ​​ട്ടേ​​റ്റ സം​​ഭ​​വ​​ത്തി​​ൽ യു​​വാ​​വ് പിടിയിൽ. പേ​​രൂ​​ർ എം​​എ​​ച്ച്എ​​സി കോ​​ള​​നി​​യി​​ൽ പു​​ത്ത​​ൻ​​പ​​റ​​മ്പി​​ൽ വി​​ഷ്ണു രാ​​ജാ​​ണ് (കൊ​​ച്ചു വി​​ഷ്ണു-24) പൊലീസ് പിടിയിലായത്. ഏ​​റ്റു​​മാ​​നൂ​​ർ പൊ​​ലീ​​സ് ആണ് പ്രതിയെ അ​​റ​​സ്റ്റു ചെ​​യ്ത​​ത്.

ക​​ഴി​​ഞ്ഞ 16നാ​​യി​​രു​​ന്നു കേസിനാസ്പദമായ സംഭവം. വി​​ഷ്ണു​​രാ​​ജും സു​​ഹൃ​​ത്താ​​യ വി​​ഷ്ണു​​വും പാ​​റോ​​ലി​​ക്ക​​ൽ ഷാ​​പ്പി​​ൽ ചെ​​ന്നു മ​​ദ്യ​​പി​​ച്ച​ശേ​​ഷം ഉ​​ണ്ടാ​​യ ത​​ർ​​ക്ക​​മാ​​ണു വീ​​ടു​​ക​​യ​​റി ആ​​ക്ര​​മ​​ണ​​ത്തി​​ലേക്ക് നയിച്ചത്.

Read Also : ജര്‍മനിയില്‍ നഴ്‌സ്: നോര്‍ക്ക റിക്രൂട്ട്മെന്റിന് ഇപ്പോൾ അപേക്ഷിക്കാം

ഷാ​​പ്പി​​ലു​ണ്ടാ​​യ ത​​ർ​​ക്ക​​ത്തെ​ത്തു​​ട​​ർ​​ന്നു വി​​ഷ്ണു​​രാ​​ജി​​നെ​​യും വി​​ഷ്ണു​​വി​​നെ​​യും ഷാ​​പ്പി​​ൽ ക​​യ​​റു​​ന്ന​​തി​ൽ​ നി​ന്നും ജീ​​വ​​ന​​ക്കാ​​ർ വി​​ല​​ക്കി​​യി​​രു​​ന്നു. ഇ​​വ​​രു​​ടെ സു​​ഹൃ​​ത്തി​​ന്‍റെ അ​​ച്ഛ​​നും ഈ ​​ഷാ​​പ്പി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നു​​മാ​​യ ബാ​​ബു കാ​​ര​​ണ​​മാ​​ണു ഷാ​​പ്പി​​ൽ വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്ന് ആ​​രോ​​പി​​ച്ച് ബാ​​ബു​​വി​​ന്‍റെ മ​​ക​​നു​​മാ​​യി ഇ​​വ​​ർ വ​​ഴ​​ക്കു​​ണ്ടാ​​ക്കു​​ക​​യും അ​​ന്ന് രാ​​ത്രി മ​​ദ്യ​​പി​​ച്ച​​ശേ​​ഷം വീ​​ട്ടി​​ൽ ക​​യ​​റി വ​​ടി​​വാ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ബാ​​ബു​​വി​​നെ ത​​ല​​യ്ക്കു വെ​​ട്ടാ​​ൻ ശ്ര​​മി​​ക്കു​​ക​​യു​മാ​​യി​​രു​​ന്നു. ഇ​​തു ത​​ട​​യാ​​ൻ ശ്ര​​മി​​ച്ച​പ്പോ​​ഴാ​​ണ് ബാ​​ബു​​വി​​ന്‍റെ ഭാ​​ര്യ ലൈ​​സ​​യു​​ടെ (45) കൈ​​യ്ക്കു വെ​​ട്ടേ​​റ്റ​​ത്.

ആ​​ക്ര​​മ​​ണ​​ശേ​​ഷം ഒ​​ളി​​വി​​ലാ​​യി​​രു​​ന്ന വി​​ഷ്ണു രാ​​ജിനെ ഇ​​ന്ന​​ലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏ​​റ്റു​​മാ​​നൂ​​ർ സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫി​​സ​​ർ സി.​​ആ​​ർ. രാ​​ജേ​​ഷ് കു​​മാ​​ർ, എ​​സ്ഐ ടി.​​എ​​സ്. റെ​​നീ​​ഷ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​ലാണ് വി​​ഷ്ണു​​രാ​​ജിനെ അറസ്റ്റ് ചെയ്തത്. മ​​റ്റൊ​​രു പ്ര​​തി​​യാ​​യ വി​​ഷ്ണു ഒ​​ളി​​വി​​ലാ​​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button