കര്‍ണാടക: മികച്ച ഭക്ഷണം നല്‍കിയിട്ടും തന്റെ നാല് പശുക്കളും പാല് നല്‍കുന്നില്ലെന്ന് പോലീസില്‍ പരാതിയുമായി കര്‍ണാടകയിലെ ഒരു കര്ഷകന്. സിദ്ലിപുര ഗ്രാമത്തിലെ ഭദ്രാവതിയില്‍ നിന്നുള്ള രാമയ്യ എന്ന കര്‍ഷകനാണ് വിചിത്രമായ പരാതിയുമായി പോലീസിനെ സമീപിച്ചത്.
കഴിഞ്ഞ നാല് ദിവസമായി പശുക്കള്‍ക്ക് കാലിത്തീറ്റ നല്‍കിയിട്ടും പാല് നല്‍കുന്നില്ലെന്ന് രാമയ്യ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. എല്ലാ ദിവസവും രാവിലെ 8 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 6 വരെയും പശുക്കളെ മേയാന്‍ കൊണ്ടുപോകാറുണ്ടെന്നും എന്നാല്‍ കഴിഞ്ഞ നാല് ദിവസമായി അവര്‍ പാല് നല്‍കുന്നില്ലെന്നും കർഷകൻ പറയുന്നു. അതിനാല്‍, പാല് നല്‍കണമെന്ന കാര്യം പോലീസ് പശുക്കളെ ബോധ്യപ്പെടുത്തണം എന്നാണ് കർഷകന്റെ ആവശ്യം.
എന്നാൽ, ഇത്തരത്തിൽ ഒരു പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ പോലീസ് അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചു. ഇക്കാര്യം പോലീസ് കര്‍ഷകനെ പറഞ്ഞു മനസിലാക്കി. അതേസമയം, പാൽ നൽകാത്ത പശുക്കൾക്കെതിരെ പരാതി നൽകിയ കർഷകന്റെ വാർത്ത സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
Post Your Comments