Latest NewsKeralaNattuvarthaNews

റോഡ് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ബൈക്കിടിച്ച്‌ മരിച്ചു: ഹെല്‍മറ്റ് കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ചെങ്ങമനാട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ബൈക്കിടിച്ച്‌ മരിച്ചു. ചെങ്ങമനാട് പുതുവാശ്ശേരി ഇലവുങ്കല്‍ പറമ്പില്‍ വീട്ടില്‍ പരേതനായ മണിയുടെ ഭാര്യ സതിയാണ് (52) മരിച്ചത്. അപകടത്തിൽ റോഡില്‍ തെറിച്ച്‌ വീണ് ഹെല്‍മറ്റ് കുരുങ്ങിയ ബൈക്ക് യാത്രികനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം കുമ്പളം ‘മാനസം’ വീട്ടില്‍ ലിതിനാണ് (25) അപകടത്തിൽ സാരമായി പരിക്കേറ്റത്. ചെങ്ങമനാട് കോട്ടായിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.

കൂലിപ്പണിക്കാരിയായ സതി വീട്ടില്‍ നിന്ന് പുതുവാശ്ശേരി റോഡിലൂടെ മറുവശത്തെ ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനായി ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ആലുവ ഭാഗത്ത് നിന്ന് അതിവേഗത്തില്‍ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ദൂരെ തെറിച്ചുവീണു. തലകുത്തി വീണ ലിതിന്‍റെ കഴുത്തില്‍ ഹെല്‍മറ്റ് കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ദേശം സിഎ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദുബായ് ഫിറ്റ്‌നസ് ചലഞ്ച്: ഇത്തവണ രേഖപ്പെടുത്തിയത് റെക്കോർഡ് പങ്കാളിത്തം

ഇരുവരുടെയും നില ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചെങ്കിലും വഴിമധ്യേ സതി മരണപ്പെട്ടു. അവശനിലയിലായ നിതിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച സതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button