ശബരിമല: ശബരിമലയെ മാലിന്യമുക്തമാക്കാന്‍ ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണവുമായി പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍ ശബരിമലയില്‍. അയ്യപ്പ സേവ സംഘവുമായി ചേര്‍ന്നാണ് ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്.
Read Also : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
പൊലീസിനും അയ്യപ്പ സേവാ സംഘത്തിനും പുറമെ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള സേന വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പുണ്യം പൂങ്കാവനം പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്നതിലൂടെ ഉണ്ടാകുന്ന മാലിന്യപ്രശ്‌നത്തിന് കഴിഞ്ഞ പത്ത് വര്‍ഷവും ഒരുപരിധി വരെ പരിഹാരം കാണാന്‍ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പദ്ധതിയെ പ്രകീര്‍ത്തിച്ചിരിന്നു. പുണ്യം പൂങ്കാവനം പദ്ധതിക്ക് 2011ല്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ പി വിജയന്‍ ആണ് തുടക്കം കുറിച്ചത്.
Post Your Comments