കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം നെട്ടൂരില്‍ ആണ് സംഭവം.
നെട്ടൂര്‍ മഹലിന് സമീപം നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ യുവാവും സുഹൃത്തും ചേര്‍ന്ന് ശല്യം ചെയ്തത്. ഇത് ചോദ്യം ചെയ്യാന്‍ പെണ്‍കുട്ടിയുടെ പിതാവ് എത്തിയപ്പോഴാണ് കുത്തി പരിക്കേൽപ്പിച്ചത്.
Read Also : പ്രഭാത ഭക്ഷണത്തിന് തയ്യാറാക്കാം പോഷകസമ്പുഷ്ടമായ ചെറുപയര്‍ ദോശ
രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഒളിവിൽ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.
Post Your Comments