ThiruvananthapuramKeralaNattuvarthaLatest NewsNews

പാ​റ​ശാ​ല റെ​യി​ൽ​പാ​ത​യി​ൽ വീ​ണ്ടും മണ്ണിടിച്ചിൽ : പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും ജ​ല സം​ഭ​ര​ണിയും ഭീഷണിയിൽ

ട്രാ​ക്കി​ലെ മ​ണ്ണ് മാ​റ്റി ഇരുവ​ശ​ത്തും ഉ​രു​ക്കു പാ​ളം ഉ​റ​പ്പി​ച്ച് അ​തി​ൽ ഷീ​റ്റും സ്ഥാ​പി​ച്ചു

പാ​റ​ശാ​ല: ക​ന​ത്ത മ​ഴ​യെ തുടർന്ന് പാ​റ​ശാ​ല റെ​യി​ൽ പാ​ത​യി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചിൽ. എന്നാൽ മ​ണ്ണ് ട്രാ​ക്കി​ൽ വീ​ഴാ​ത്ത​തു ​കാ​ര​ണം ട്രെ​യി​ൻ ഗ​താ​ഗ​തം തടസപ്പെട്ടി​​ല്ല. ഈ മാസം പ​തി​മൂ​ന്നി​ന് ട്രാ​ക്കി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് പ​ത്തു ദി​വ​സ​ത്തോ​ളം ട്രെ​യി​ൻ ഗ​താ​ഗ​തം മു​ട​ങ്ങി​യി​രു​ന്നു.

തു​ട​ർ​ന്ന് ട്രാ​ക്കി​ലെ മ​ണ്ണ് മാ​റ്റി ഇരുവ​ശ​ത്തും ഉ​രു​ക്കു പാ​ളം ഉ​റ​പ്പി​ച്ച് അ​തി​ൽ ഷീ​റ്റും സ്ഥാ​പി​ച്ചു. ഇത്തരത്തിൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച​തി​നാലാണ് ഇ​ത്ത​വ​ണ പാ​ള​ത്തി​ലേ​ക്ക് മ​ണ്ണു​വീഴാതിരുന്നത്.

Read Also : യു​​​വ​​​തി​​​യെ വി​​​വാ​​​ഹ വാ​​​ഗ്ദാ​​​നം ന​​​ല്‍​കി പീ​​​ഡി​​​പ്പി​​​ച്ചു : ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ

മ​ണ്ണി​ടി​ച്ചി​നെ തു​ട​ർ​ന്ന് ട്രാ​ക്കി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും ഒ​രു ല​ക്ഷം ലി​റ്റ​റി​ന്‍റെ ജ​ല സം​ഭ​ര​ണിയും കടുത്ത ഭീഷണിയിലാണ്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​റ്റ​ണ​മെ​ന്നും സ​മീ​പ​ത്തു​ള്ള ഒ​രു ല​ക്ഷം ലി​റ്റ​റി​ന്‍റെ ജ​ല സം​ഭ​ര​ണി ഡി ​ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പ​ഞ്ചാ​യ​ത്തി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സം മു​ൻ​പ് ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​രു​ന്നു. ഇതിന്റെ ​തു​ട​ർ ന​ട​പി​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വീ​ണ്ടും മ​ണ്ണി​ടി​ച്ചിലുണ്ടായത്.

 

shortlink

Post Your Comments


Back to top button