എടക്കര: മൂത്തേടത്തെ വീട്ടിൽ നിന്ന് നാടന്‍ തോക്കും തിരകളും പൊലീസ് പിടികൂടി. കാരപ്പുറം ബാലംകുളം പൊത്തങ്കോടന്‍ സുഫിയാന്റെ വീട്ടില്‍ നിന്നാണ് ഇവ പിടികൂടിയത്. തോക്ക് തിര നിറച്ച നിലയിലാണ് കണ്ടെത്തിയത്. കൂടാതെ 11 തിരകളും കണ്ടെടുത്തിട്ടുണ്ട്.
നെല്ലിക്കുത്ത് വനത്തില്‍ വ്യാപകമായ മൃഗവേട്ട നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. അതേസമയം പൊലീസ് എത്തുന്ന വിവരമറിഞ്ഞ് സുഫിയാന് രക്ഷപ്പെട്ടു.
Read Also : പ്രണയം നടിച്ച് പീഡനം : പോക്സോ കേസിലെ പ്രതി ആറ് വർഷത്തിന് ശേഷം വിമാനത്താവളത്തില്‍ അറസ്റ്റിൽ
എടക്കര ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാല്‍, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐമാരായ എം. അസൈനാര്‍, കെ. ശിവന്, എസ്.സി.പി.ഒ സി.എ. മുജീബ്, ഇ.വി. അനീഷ്, കെ.ജെ. ഷൈനി, സി. സ്വാതി, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. തോക്ക് ഫോറന്‍സിക് ലാബിന് കൈമാറും.
Post Your Comments