കൊച്ചി: മോഡലുകളായ അൻസി കബീറും, അഞ്ജന ഷാജന്റെയും മരണത്തിലെ ദുരൂഹത നിലനിൽക്കുമ്പോഴും കേസിൽ വ്യക്തത വരാതെ നട്ടംതിരിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ. ദുരൂഹ മരണത്തിന് പിന്നിൽ മയക്ക് മരുന്ന് കച്ചവടവും വഴി വിട്ട യാത്രകളുമായിരുന്നെന്ന നിഗമനത്തിലാണ് അന്വേഷണം എത്തിനിക്കുന്നത്. യുവതികളും കൗമാരക്കാരുമായ പെൺകുട്ടികൾ അർദ്ധരാത്രിയും പുലർച്ചയും ചെന്നു കയറേണ്ട സ്ഥലമല്ല മയക്ക് മരുന്ന് നിശാ പാർട്ടികളുടെ ഇടങ്ങൾ.
ഒരു കൂട്ടം ആളുകൾ അവരുടെ ലഹരി ജീവിതത്തിനായി കണ്ടെത്തുന്ന സ്വകാര്യ ഇടങ്ങളായി നിശാ പാർട്ടി മാറി. കൊച്ചി അധോലോകത്തിന്റെ വൻ ഹബ്ബായി മാറുന്നു. മയക്ക് മരുന്നിന്റെ വില്പന കേന്ദ്രമായി കൊച്ചിയിലെ നക്ഷത്ര ഹോട്ടലുകളും റിസോട്ടുകളും മാറി. ഉള്ളിൽ എന്ത് നടക്കുന്നു എന്ന് പോലും പുറം ലോകത്തിനറിയില്ല.
അതേസമയം നമ്പർ 18 ഹോട്ടലിൽ നിന്നും കാണാതായ ഡിജെ പാർട്ടിയുടെ ഹാർഡ് ഡിസ്ക്ക് കായലിൽ തന്നെയെന്ന് ഉറപ്പിച്ച് പോലീസ്. എന്നാൽ കായലിൽ നിന്നും ഹാർഡ് ഡിസ്ക്ക് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം ഒളിവിൽപോയ ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ രണ്ടു ദിവസം തുടർച്ചയായി തെരച്ചിൽ നടത്തിയിട്ടും കായലിൽ നിന്നും ഹാർഡ് ഡിസ്ക്ക് കണ്ടെത്താൻ പൊലീസിനായില്ല. ഇതിനിടയിലാണ് ഇന്നലെ രാവിലെ കായലിൽ മത്സ്യബന്ധനത്തിന് എത്തിയവരുടെ വലയിൽ ഹാർഡ് ഡിസ്ക് കുടുങ്ങിയതായുള്ള സംശയം ഉയർന്നിരിക്കുന്നത്. എന്നാൽ ഹാർഡ് ഡിസ്ക് ആണെന്ന് മനസിലാകാത്തതിനാൽ തിരികെ കായലിൽ നിക്ഷേപിച്ചു എന്ന് ഇവർ പോലീസിനോട് പറഞ്ഞു. ഹാർഡ് ഡിസ്കിന്റെ ചിത്രങ്ങളും ഇവർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹാർഡ് ഡിസ്ക്ക് കണ്ടെത്താനുള്ള തെരച്ചിൽ പോലീസ് വീണ്ടും നടത്തും. ഹാർഡ് ഡിസ്കിന് പുറമെ, തെളിവ് ശേഖരിക്കാൻ പരമാവധിയാളുകളെ ചോദ്യം ചെയ്ത് വരുകയാണ് പൊലീസ്.
Post Your Comments