ന്യൂഡല്‍ഹി : ക്രിസ്മസ് മാത്രമല്ല പുതുവത്സരം ആഘോഷിക്കുന്നതും ഇസ്ലാമില്‍ ഹറാം ആണെന്ന് ഇസ്ലാമിക സംഘടനയായ റാസ അക്കാദമിയുടെ പ്രസിഡന്റ് സയ്യിദ് നൂറി. ഇസ്ലാമില്‍ നിഷിദ്ധമായതിനാല്‍ പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും സയ്യിദ് നൂറി മുസ്ലീങ്ങളോട് നിര്‍ദ്ദേശിച്ചു. ഡിസംബര്‍ 31ന് രാത്രിയില്‍ ന്യൂ ഇയര്‍ പാര്‍ട്ടി എന്ന പേരില്‍ നടക്കുന്നത് അശ്ലീല പ്രവര്‍ത്തനങ്ങള്‍ ആണെന്നും അത് പിശാചിന് പോലും നാണക്കേടാണെന്നും സയ്യിദ് നൂറി ട്വീറ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
Read Also: സ്വന്തം ആസ്തിയിൽ നിന്നും നഷ്ടമായത് 200 ബില്യൺ ഡോളർ, ഇലോൺ മസ്കിന്റെ ഓഹരികൾ ഇടിയുന്നു
ആഘോഷത്തിന്റെ പേരില്‍ ഇത്തരം പാര്‍ട്ടികളില്‍ എല്ലാ ഹീനമായ കാര്യങ്ങളും നടക്കുന്നുണ്ട്. ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ പിശാചിനെപ്പോലും ലജ്ജിപ്പിക്കും. എല്ലാ മതങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. 31ന് രാത്രി മുസ്ലീം യുവാക്കള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുത്താല്‍ ആ ദ്രോഹം അള്ളാഹു പൊറുക്കണമെന്നും സയ്യിദ് വീഡിയോയില്‍ അപേക്ഷിക്കുന്നുണ്ട്.
പുതുവത്സരാഘോഷങ്ങളുടെ പേരില്‍ അശ്ലീല പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിന് പകരം ബാങ്ക് വിളി ഉള്‍പ്പെടെയുള്ള മറ്റ് മതപരമായ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും റാസ അക്കാദമി മറ്റൊരു ട്വീറ്റില്‍ മുസ്ലീങ്ങളോട് അഭ്യര്‍ത്ഥിച്ചു. 1978-ലാണ് റാസ അക്കാദമി എന്ന ഇസ്ലാമിക സംഘടന സ്ഥാപിതമായത്.
Post Your Comments