Latest NewsKeralaNews

ശബരിമല ഹലാല്‍ ശര്‍ക്കര വിവാദം: വിശദീകരണം തേടി കോടതി, ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും

മറ്റ് മതക്കാരുടെ മുദ്രവച്ച ആഹാരസാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം

കൊച്ചി: ശബരിമലയിലെ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണ വിവാദ വിഷയത്തില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കമ്മീഷണറോട് വിശദീകരണം തേടി ഹൈക്കോടതി. ഹര്‍ജി കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. ശബരിമലയിലെ ഹലാല്‍ ശര്‍ക്കര വിവാദവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഭക്ഷ്യ സുരക്ഷാവകുപ്പ് കമ്മീഷണറോട് വിശദീകരണം തേടിയത്.

Read Also : വൈദ്യുതി നിരക്കും ബസ് ചാര്‍ജും വര്‍ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി: പ്രതിപക്ഷ നേതാവ്

ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മ്മിച്ച പ്രസാദത്തിന്റെ വിതരണം അടിയന്തിരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ശര്‍ക്കര പിടിച്ചെടുക്കണമെന്നും ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മറ്റ് മതക്കാരുടെ മുദ്രവച്ച ആഹാരസാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം.

അറേബ്യന്‍ രാജ്യങ്ങളിലടക്കം കയറ്റുമതി ചെയ്യുന്നത് കൊണ്ടാണ് ഹലാല്‍ മുദ്ര വന്നതെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ വാക്കാല്‍ അറിയിച്ചിരുന്നു. അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ചില ശര്‍ക്കര പാക്കറ്റുകളില്‍ മാത്രമാണ് ഹലാല്‍ മുദ്ര ഉണ്ടായിരുന്നതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button