ആർത്തവസമയങ്ങളിൽ എല്ലാ സ്ത്രീകളും ഉപയോഗിക്കുന്ന ഒന്നാണ് സാനിറ്ററി പാഡുകൾ. എന്നാൽ, ചില പാഡുകൾ ഉപയോഗിക്കുന്നതിലൂടെ ചൊറിച്ചിൽ,യോനിയിൽ അസ്വസ്ഥത, ചുവന്ന പാടുകൾ ഇങ്ങനെ പലതും ഉണ്ടാകാറുണ്ട്. ഡോക്ടറിനെ പോയി കാണുമ്പോൾ അവർ പറയുന്നത് പാഡിന്റെ പ്രശ്നമാണെന്നാകും. പാഡ് ഉപയോഗിച്ച് സ്ഥിരമായി ചൊറിച്ചിലുണ്ടാകുന്നവർ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.
ഓഫീസിൽ പോയാലും വീട്ടിൽ നിന്നാലും ഗുണനിലവാരമുള്ള പാഡുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. പഞ്ഞിപ്പോലെ വളരെ മൃദുലമുള്ള പാഡുകളായിരിക്കണം ഉപയോഗിക്കേണ്ടത്. പാഡ് ഉപയോഗിച്ച് അസ്വസ്ഥത തോന്നിയാൽ ഉടൻ തന്നെ അത് മാറ്റാൻ ശ്രദ്ധിക്കണം.ഇല്ലെങ്കിൽ അണുബാധയുണ്ടാകാം.
ആർത്തവ സമയങ്ങളിൽ മൂന്ന് മണിക്കൂർ ഇടവിട്ട് പാഡ് മാറ്റാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ യോനിയിൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കും.
Read Also : ആറ് വയസ്സുകാരനെ പീഡിപ്പിച്ച കേസ് : സ്കൂൾ ബസ് ജീവനക്കാരന് 10 വർഷം കഠിന തടവ് വിധിച്ച് കോടതി
ആർത്തവസമയങ്ങളിൽ ചെറുചൂട് വെള്ളം ഉപയോഗിച്ച് കഴുകണം. എപ്പോഴും യോനിഭാഗം വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കണം. ഇല്ലെങ്കിൽ മറ്റ് അസുഖങ്ങൾ പിടിപ്പെടാം. വീര്യം കൂടിയ സോപ്പ് യോനിഭാഗത്ത് ഉപയോഗിക്കരുത്.
അണുബാധയില്ലാതെയിരിക്കാൻ ഒരു ഡോക്ടറിനെ കണ്ട് ക്രീം ഉപയോഗിക്കുന്നത് നല്ലതാണ്. അത് പോലെ തന്നെയാണ് ഒരു ഡോക്ടറിനെ കണ്ട് നല്ലൊരു പൗഡർ ഉപയോഗിക്കുന്നത് യോനിഭാഗം കൂടുതൽ വൃത്തിയായിരിക്കാൻ ഗുണം ചെയ്യും.
Post Your Comments