പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രസാദത്തിന് ഉപയോഗിക്കുന്നതിനായി എത്തിച്ചിരിക്കുന്നത് ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകൾ. ദേവസ്വം ബോർഡ് ശബരിമലയിലേക്ക് ശർക്കര വാങ്ങുന്നത് സ്വകാര്യ കമ്പനികളിൽ നിന്നാണ്. ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകളാണ് പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്നത്. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശർക്കരയാണ് ഉപയോഗിക്കുന്നത്.
സ്വകാര്യ കമ്പനിക്കാണ് ശർക്കര എത്തിക്കുന്നതിനുള്ള ടെൻഡർ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം കരാർ ഏറ്റെടുത്തിരുന്ന അതേ സ്വകാര്യ കമ്പനി തന്നെയാണ് ഈ വർഷവും ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഉപയോഗിക്കാതെ ബാക്കി വന്ന ഹലാൽ മുദ്ര പതിപ്പിച്ച പഴകിയ ശർക്കര ദേവസ്വം ബോർഡ് ലേലത്തിലൂടെ മറിച്ച് വിറ്റതായും റിപ്പോർട്ടുകളുണ്ട്.
ടി20 ലോക കപ്പിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ, ടീമിൽ ഇന്ത്യൻ താരങ്ങളില്ല
എന്നാൽ പഴകിയ ശർക്കര മറിച്ചു വിൽക്കാതെ നശിപ്പിച്ചു കളയണമെന്നതാണ് നിയമം. കിലോയ്ക്ക് 36 രൂപയ്ക്ക് ദേവസ്വം ബോർഡ് വാങ്ങിയ ശർക്കര16.30 രൂപയ്ക്കാണ് മറിച്ചു വിറ്റത്. ഹലാൽ ബോർഡുകൾ വിവാദമാകുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ അപ്പം-അരവണ പ്രസാദങ്ങൾ നിർമ്മിക്കുന്നതിനായി ഹലാൽ ശർക്കര ഉപയോഗിക്കുന്നത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
Post Your Comments