Latest NewsNewsIndia

നഗ്നയായ സ്ത്രീ മുന്നില്‍ വന്നിരുന്നാല്‍ നിധി തനിയെ പുറത്തേയ്ക്ക് വരും: പുരോഹിതന്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

കൃഷിക്കാരനായ ശ്രീനിവാസന്റെ വീട്ടിലാണ് മന്ത്രവാദം നടന്നത്.

ബംഗളൂരു: വീട്ടിനകത്തെ നിധി കണ്ടെത്തുന്നതിന് കുടുംബത്തിലെ ഒരു സ്ത്രീയെ നഗ്നയാക്കി തന്റെ മുന്നില്‍ കൊണ്ടുവന്ന് ഇരുത്തണമെന്നു പുരോഹിതന്‍. തനിക്ക് മുന്നില്‍ നഗ്നയായി സ്ത്രീ ഇരുന്നാൽ നിധി തനിയെ പുറത്തേയ്ക്ക് വരുമെന്നാണ് പുരോഹിതൻ പറഞ്ഞത്. സംഭവത്തിൽ അഞ്ചുപേര്‍ അറസ്റ്റില്‍.

കര്‍ണാടകയിലെ രാമനഗരയിലാണ് സംഭവം. പുരോഹിതന്‍ ശശികുമാര്‍, കൂട്ടാളി മോഹന്‍ അടക്കം അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശിയാണ് ശശികുമാര്‍. കൃഷിക്കാരനായ ശ്രീനിവാസന്റെ വീട്ടിലാണ് മന്ത്രവാദം നടന്നത്. വീട്ടില്‍ സംശയകരമായ രീതിയില്‍ ചിലത് നടക്കുന്നു എന്ന് നാട്ടുകാര്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. യുവതിയെയും കുഞ്ഞിനെയും പ്രതികളില്‍ നിന്ന് രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

read also:വാഗ്ദാനങ്ങൾ വീൺവാക്കുകളാകുന്നു: മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും തെരഞ്ഞുപിടിച്ച് ആക്രമിച്ച് താലിബാൻ

രണ്ടുവര്‍ഷം മുന്‍പ് ഒരു കല്യാണ ചടങ്ങിനിടെയാണ് ശശികുമാറിനെ ശ്രീനിവാസ് പരിചയപ്പെടുന്നത്. 75 വര്‍ഷത്തിലേറെ പഴക്കമുള്ള വീട്ടിലാണ് ശ്രീനിവാസ് താമസിക്കുന്നത്. ശ്രീനിവാസിന്റെ വീട്ടില്‍ നിധി ഉണ്ടെന്ന് ശശികുമാര്‍ വിശ്വസിപ്പിച്ചു. ഇത് കണ്ടെത്തിയില്ലെങ്കില്‍ ദോഷമാണെന്നും പുരോഹിതന്‍ മുന്നറിയിപ്പ് നല്‍കി. തുടർന്ന് രണ്ടുമാസം വീട്ടിലെത്തിയ ശശികുമാര്‍ നിധി കണ്ടെത്തുന്നതിനുള്ള പൂജകള്‍ തുടങ്ങാമെന്ന് പറഞ്ഞു.

ഇതിനായി വീട്ടിലെ ഒരു മുറി തെരഞ്ഞെടുത്തു.ശ്രീനിവാസിന്റെ കുടുംബത്തില്‍ നിന്നുള്ള സ്ത്രീ നഗ്നയായി മുന്നിൽ ഇരിക്കണമായിരുന്നു പുരോഹിതന്‍ നിര്‍ദേശിച്ചത്. ചടങ്ങില്‍ പങ്കെടുക്കുന്നതിന് ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഒരു യുവതിയെ കണ്ടെത്തി. പൂജയില്‍ പങ്കെടുക്കുന്നതിന് 5000 രൂപയാണ് വാഗ്ദാനം ചെയ്തത്. ചടങ്ങിനിടെ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button