COVID 19Latest NewsNewsIndia

സൂചിയില്ലാതെ കുത്തിവയ്ക്കാവുന്ന വാക്സിൻ വാങ്ങാൻ കേന്ദ്ര സർക്കാർ ഓർഡർ നൽകി

12–നു വയസ്സിനു മുകളിലുള്ളവർക്കു കുത്തിവയ്ക്കുന്നതിന് ഇന്ത്യയിൽ ആദ്യമായി അനുവാദം ലഭിച്ച വാക്സീനാണ്

ന്യൂഡൽഹി : സൂചിയില്ലാതെ കുത്തിവയ്ക്കാവുന്ന വാക്സിൻ വാങ്ങാൻ കേന്ദ്ര സർക്കാർ ഓർഡർ നൽകി. സൈക്കോവ്– ഡി കോവിഡ് വാക്സീന്റെ ഒരു കോടി ഡോസ് വാങ്ങാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില നിർമിക്കുന്ന വാക്സിനാണ് ഇത്. 12–നു വയസ്സിനു മുകളിലുള്ളവർക്കു കുത്തിവയ്ക്കുന്നതിന് ഇന്ത്യയിൽ ആദ്യമായി അനുവാദം ലഭിച്ച വാക്സീനാണ്.

Also Read :  പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ മാപ്‌സ് ഡൗണ്‍ലോഡിങ് 1000 കോടി കടന്നു

ലോകത്തെ ആദ്യത്തെ ഡിഎൻഎ അധിഷ്ഠിത വാക്സീനാണിത്. 28 ദിവസ ഇടവേളയിൽ 3 ഡോസ് എടുക്കണം. നികുതിയില്ലാതെ തന്നെ ഒരു ഡോസിന് 358 രൂപ വില വരും. സിറിഞ്ചിനു പകരം ഉപയോഗിക്കാവുന്ന വേദനാരഹിത ജെറ്റ് ആപ്ലിക്കേറ്റർ അടക്കമാണ് ഈ വില. മുതിർന്നവർക്കായിരിക്കും ആദ്യം നൽകുക. ഈ മാസം തന്നെ തുടങ്ങാൻ അനുമതി ലഭിച്ചേക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  ഓഗസ്റ്റ് 20നാണ് അടിയന്തരാനുമതി ലഭിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button