തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കുന്നതിന് തമിഴ്‌നാടിന് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ സംഭവം അറിഞ്ഞില്ലെന്ന വാദം വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കള്ളക്കളി നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Read Also : തിരുവനന്തപുരത്ത് പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി മാസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍
സര്‍ക്കാരിന്റെ അറിവോടെയാണ് മരംമുറിക്ക് അനുമതി നല്‍കിയിരിക്കുന്നതെന്നാണ് കേരളത്തിന് നന്ദി അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പുറത്തിറക്കിയ കത്തിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ചകളാണ് അടിക്കടി ഉണ്ടാകുന്നതെന്നും സമിതിക്ക് മുന്നിലും സര്‍ക്കാര്‍ ഒത്ത് കളിച്ചുവെന്നാണ് വ്യക്തമാകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം മുല്ലപ്പെരിയാര്‍ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരിന് അനുമതി നല്‍കിയ ഉത്തരവ് കേരളം മരവിപ്പിച്ചു. ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് ചോദിക്കാതെയാണ് ഉദ്യോഗസ്ഥര്‍ മരംമുറിക്കാന്‍ ഉത്തരവിട്ടതെന്ന് മന്ത്രി പറഞ്ഞു.
Post Your Comments