തൃശൂർ: തൃശൂരിൽ പുഴയിലിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. ഗൗതം (14), ഷിജിന് (15) എന്നിവരെയാണ് കാണാതായത്. ആറാട്ടുപുഴ മന്ദാരക്കടവില്‍ കൈയും കാലും കഴുകാനിറങ്ങവെയാണ് കുട്ടികളെ കാണാതായത്.
ഉച്ചയ്ക്ക് ഒന്നരയോട് കൂടിയായിരുന്നു സംഭവം. സമീപത്തുള്ള ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കാനെത്തിയതായിരുന്നു കുട്ടികൾ. തുടർന്ന് കളി കഴിഞ്ഞ് കൈയും കാലും കഴുകാന്‍ വേണ്ടി മന്ദാരക്കടവില്‍ എത്തിയപ്പോഴാണ് വെള്ളത്തിൽ വീണ് കാണാതായത്.
Read Also: ബൈക്ക് യാത്രക്കാരനിൽ നിന്ന് എം.ഡി.എം.എ പിടികൂടി : യുവാവ് അറസ്റ്റിൽ
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ശക്തമായ ഒഴുക്കാണ് പുഴയിലുള്ളത്. പുഴയിൽ നാട്ടുകാരടക്കമുള്ളവര്‍ തെരച്ചില്‍ തുടരുകയാണ്.
Post Your Comments