Latest NewsNewsFootballSports

ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

ബ്യുണസ് ഐറിസ്: ഈ മാസം നടക്കുന്ന ഉറുഗ്വേക്കും ബ്രസീലിനുമെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള 34 അംഗ അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. കാല്‍മുട്ടിന് പരിക്കേറ്റ് വിശ്രമത്തിലുളള സൂപ്പര്‍ താരം ലയണല്‍ മെസ്സി ടീമിൽ ഇടം നേടി. ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തികൊണ്ടാണ് കോച്ച് സ്‌കലോണി ടീം പ്രഖ്യാപിച്ചത്.

പരിക്ക് മാറി തിരിച്ചെത്തിയ യുവന്റസ് താരം ഡിബാല ടീമിലുണ്ട്. നവംബര്‍ 12ന് ഉറുഗ്വേയ്ക്കെതിരേയും 16ന് ബ്രസീലിനെതിരെയുമാണ് അര്‍ജന്റീനയുടെ മല്‍സരങ്ങള്‍. ദക്ഷിണ അമേരിക്കന്‍ യോഗ്യതാ മത്സരങ്ങളില്‍ 11 മത്സരങ്ങളില്‍ നിന്ന് അര്‍ജന്റീന 25 പോയിന്റ് നേടിയിട്ടുണ്ട്. രണ്ട് വിജയങ്ങള്‍ കൂടി നീലപ്പടക്ക് നേടാനായാല്‍ അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിക്കാം.

ഗോൾകീപ്പർമാർ: ഫ്രാങ്കോ അർമാനി (റിവർ പ്ലേറ്റ്), എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ജുവാൻ മുസ്സോ (അറ്റലാന്റ), ഫെഡറിക്കോ ഗോമസ് ഗെർത്ത് (ടൈഗ്രേ).

ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ (സെവില്ല), നഹുവൽ മോളിന ലൂസെറോ (ഉഡിനീസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം), ജർമ്മൻ പെസെല്ല (റിയൽ ബെറ്റിസ്), നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക), ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട (ഫിയോറന്റീന), നിക്കോളാസ് ടാഗ്ലിയാഫിക്കോ (അജാക്സ്), ലിസാൻഡ്രോ (അജാക്സ്), മാർക്കോസ് അക്യൂന (സെവില്ല) ഗാസ്റ്റൺ ആവില (റൊസാരിയോ സെൻട്രൽ).

മിഡ്ഫീൽഡർമാർ: ഗൈഡോ റോഡ്രിഗസ് (ബെറ്റിസ്), ലിയാൻഡ്രോ പരേഡസ് (പിഎസ്ജി), എൻസോ ഫെർണാണ്ടസ് (റിവർ പ്ലേറ്റ്), റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ ഡി മാഡ്രിഡ്), എക്‌സിക്വൽ പാലാസിയോസ് (ബയേൺ ലെവർകുസെൻ), ജിയോവാനി ലോ സെൽസോ (ടോട്ടൻഹാം), നിക്കോളാസ് ഡൊമിൻഗസ്), സാന്റിയാഗോ സൈമൺ (റിവർ പ്ലേറ്റ്), ക്രിസ്റ്റ്യൻ മദീന (ബോക്ക ജൂനിയേഴ്സ്), മാറ്റിയാസ് സോൾ (യുവന്റസ്), തിയാഗോ അൽമാഡ (വെലെസ് സാർസ്ഫീൽഡ്).

Read Also:- ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാമോ?

ഫോർവേഡുകൾ: എയ്ഞ്ചൽ ഡി മരിയ (പിഎസ്ജി), ലയണൽ മെസ്സി (പിഎസ്ജി), ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ മിലാൻ), ഏഞ്ചൽ കൊറിയ (അത്ലറ്റിക്കോ ഡി മാഡ്രിഡ്), പൗളോ ഡിബാല (യുവന്റസ്), ജൂലിയൻ അൽവാരസ് (റിവർ പ്ലേറ്റ്), ജോക്വിൻ കൊറിയ (ഇന്റർ മിലാൻ), നിക്കോളാസ് ഗോൺസാലസ് (ഫിയോറന്റീന), എസെക്വൽ സെബാലോസ് (ബോക്ക ജൂനിയേഴ്സ്).

shortlink

Related Articles

Post Your Comments

Related Articles


Back to top button