ചോറ്റാനിക്കര: ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവാക്കളെ എസ് ഐ മർദ്ദിച്ചതായി പരാതി. ചോറ്റാനിക്കര സ്റ്റേഷന് എസ്.ഐയ്ക്കെതിരെയാണ് പരാതി.
കോഴിക്കോട് പടിക്കല്‍ താഴത്ത് കക്കോടി കിഴക്കുമുറിയില്‍ മനോഹരന്റെ മകന് പി.ടി. മിഥുന്, കൊല്ലം എച്ച്.ആൻഡ്.സി കോളനി ഗാന്ധിനഗര്‍-17-ല്‍ കെ. സെയ്താലി എന്നീ യുവാക്കളാണ് ചോറ്റാനിക്കര എസ്.ഐ ബാബു മര്‍ദിച്ചതായി കാണിച്ച് എറണാകുളം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്.
Read Also: രാവിലെ നേരത്തെ എഴുന്നേല്ക്കാന് മടിയാണോ? ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ
നവംബർ ഒന്നിനാണ് സംഭവം നടന്നത്. ആലുവയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിക്ക് ഇൻറര്വ്യൂവിനെത്തിയതായിരുന്നു ഇരുവരും. മിഥുന് ചോറ്റാനിക്കര ക്ഷേത്രത്തില്‍ പോകാമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സെയ്താലിയെയും ഒപ്പം കൂട്ടുകയായിരുന്നു.
തുടർന്ന് ക്ഷേത്ര നടയ്ക്കൽ എത്തിയപ്പോൾ രാത്രി വൈകിയതിനാല്‍ നട അടച്ചെന്ന് സെക്യൂരിറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തിരിച്ചുപോകാൻ റോഡിലിറങ്ങിയപ്പോഴാണ് സംഭവം. ഈ സമയം നൈറ്റ് പട്രോളിങ്ങിനായി വന്ന എസ്.ഐയും സംഘവും യുവാക്കളെ ചോദ്യം ചെയ്തു. കൈയിലുണ്ടായിരുന്ന ബയോഡേറ്റ നല്കിയപ്പോള് ‘മുസ്ലിമായ നിനക്ക് എന്താ അമ്പലത്തില്‍ കാര്യ’മെന്ന് ചോദിച്ച് എസ്.ഐ സെയ്താലിയോട് അപമര്യാദയായി പെരുമാറിയതായി പരാതിയില്‍ പറയുന്നു.
Post Your Comments