ഗ്ലാസ്ഗോ : യാത്രയാക്കാൻ എത്തിയ ഇന്ത്യക്കാര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലാസ്ഗോയിലെ പാരിസ്ഥിതിക ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രി തന്നെ യാത്രയാക്കാൻ എത്തിയ സ്കോട്ലന്‍ഡിലെ ഇന്ത്യക്കാരോടൊപ്പം ഡ്രം വായിക്കാന്‍ കൂടിയത്.
വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ മോദിയെ സ്വീകരിച്ചു. നിരവധിപേരാണ് മോദിയെ യാത്രയാക്കാൻ വിമാനത്താവളത്തില്‍ എത്തിയത്. ഇവരിൽ
നിരവധി പേരുമായി മോദി സംവദിക്കുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
തുടര്‍ന്ന് വാദ്യ സംഘത്തിനൊപ്പം ഡ്രം കൊട്ടാന്‍ മോദിയും ചേര്‍ന്നു.
Read Also : അഫ്ഗാനിസ്ഥാനിൽ വിദേശ കറൻസിയുടെ ഉപയോഗം നിരോധിച്ച് താലിബാൻ
അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യക്ക് അഞ്ഞൂറ് കോടി ഡോസ് വാക്സീന് ഉത്പാദിപ്പിക്കാനാകുമെന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു. 2070 ഓടെ ഇന്ത്യയിലെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായി നിയന്ത്രിക്കുമെന്ന് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. 2030ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 50 ശതമാനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH PM Modi plays the drums along with members of the Indian community gathered to bid him goodbye before his departure for India from Glasgow, Scotland
(Source: Doordarshan) pic.twitter.com/J1zyqnJzBW
— ANI (@ANI) November 2, 2021
Post Your Comments