ലക്നൗ: യുപിയില്‍ യോഗി സര്‍ക്കാര്‍ ദിവസവും ജനങ്ങളെ ആക്രമിക്കുകയാണെന്നും ബിജെപിക്കെതിരെ പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ‘പ്രതിജ്ഞാ യാത്ര’യില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ദലിതരും ദരിദ്രരുമടക്കം എല്ലാ ജനങ്ങളും ചൂഷണം ചെയ്യപ്പെടുകയാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.
കോൺഗ്രസ് രാജ്യത്ത് റെയിൽവേയും വിമാനത്താവളങ്ങളും റോഡുകളും നിർമിച്ചുവെന്നും എന്നാൽ ബിജെപി അവയെല്ലാം വിറ്റഴിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. 70 വർഷം ഞങ്ങൾ എന്താണ് ചെയ്തതെന്ന് ബിജെപി ചോദിക്കുന്നു. 70 വർഷത്തെ പ്രയത്നമാണ് വെറും 7 വർഷം കൊണ്ട് അവർ നശിപ്പിച്ചതെന്ന് പ്രിയങ്ക പറഞ്ഞു.
യുപിയിൽ 5 കോടി തൊഴിൽരഹിതരായ യുവാക്കൾ ഉണ്ടെന്നും തൊഴിലില്ലായ്മ കാരണം പ്രതിദിനം മൂന്നു യുവാക്കൾ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്നുംപ്രിയങ്ക ആരോപിച്ചു. യോഗി ആദിത്യനാഥിന്റെ കീഴിലുള്ള യുപി സർക്കാർ എല്ലാ ജാതിയിലും വർഗത്തിലുംപെട്ട ആളുകളെ ചൂഷണം ചെയ്യുകയാണെന്നും ഗുരു ഗോരഖ്നാഥിന്റെ അനുശാസങ്ങൾക്ക് വിരുദ്ധമായാണ് യോഗി സർക്കാർ ഭരണം നടത്തുന്നതെന്നും പ്രിയങ്ക പറഞ്ഞു. ആരോപിച്ചു.
Post Your Comments