Latest NewsNewsInternationalBahrainGulf

കോൺസുലാർ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി മൊബൈൽ ആപ്പ്: പുതിയ സേവനം ആരംഭിക്കാനൊരുങ്ങി ബഹ്‌റൈൻ ഇന്ത്യൻ എംബസി

മനാമ: പ്രവാസികൾക്ക് കോൺസുലാർ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനായി മൊബൈൽ ആപ്പ് പുറത്തിറക്കാനൊരുങ്ങി ബഹ്റൈനിലെ ഇന്ത്യൻ എംബസി. 2021 ഒക്ടോബർ 29-ന് നടന്ന വിർച്വൽ ഓപ്പൺ ഹൗസിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഓപ്പൺ ഹൗസിന്റെ ഭാഗമായി ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി അംബാസഡർ പിയുഷ് ശ്രീവാസ്തവ ആശയ വിനിമയം നടത്തി. കോൺസുലാർ സേവനങ്ങൾ, തൊഴിൽ പ്രശ്‌നങ്ങൾ മുതലായ വിവിധ വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്തു.

Read Also: ക്യൂബളമന്ത്രി പറയുന്നത് ടൂറിസം എന്ന പേരിൽ മദ്യം മാത്രംപോരാ, മദിരാക്ഷിയും ഇറക്കണം എന്നാണ്: പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

കോൺസുലാർ സേവനങ്ങളുമായി ബന്ധപ്പെട്ട മുൻകൂർ അനുമതികൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായുള്ള ഒരു മൊബൈൽ ആപ്പ് താമസിയാതെ എംബസി പുറത്തിറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എംബസിയുടെ സേവനങ്ങൾ നൽകി വരുന്ന IVS കേന്ദ്രം പുതിയ ഇടത്തേക്ക് മാറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങൾ പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Read Also: ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ ഫാര്‍മസിയാകും, അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button