ErnakulamLatest NewsKeralaNattuvarthaNews

ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം തിരക്ക് നിയന്ത്രിക്കാൻ: പിൻവലിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പി​ന്‍​വ​ലി​ക്കാ​നാ​കി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. വെര്‍ച്വല്‍ ക്യൂ ​സം​വി​ധാ​നം ബോ​ര്‍​ഡി​നു കൈ​മാ​റ​ണ​മെ​ന്ന് ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത ഹ​ര്‍​ജി ഉ​ള്‍​പ്പെ​ടെ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ശബരിമലയിലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച കോടതി ഹ​ര്‍​ജി​ക​ള്‍ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

ശ​ബ​രി​മ​ല​യി​ലെ ക്ഷേ​ത്ര​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​യും സു​ര​ക്ഷ​യും മു​ന്‍​നി​ര്‍​ത്തി തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ന്‍ ഏ​റെ പ്ര​യാ​സ​മു​ണ്ടെ​ന്നും ഇ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നി​ല്ലെന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം സു​ഗ​മ​മാ​ക്കാ​നാ​ണ് വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തെന്നും സ​ര്‍​ക്കാ​രി​നോ പോ​ലീ​സി​നോ മ​റ്റു താ​ത്പ​ര്യ​ങ്ങ​ളി​ല്ലെന്നും സർക്കാർ അറിയിച്ചു. 2011 മു​ത​ല്‍ നി​ല​വി​ലു​ള്ള വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം ഒ​രു പ​രാ​തി​ക്കു​മി​ട​യി​ല്ലാ​തെ​യാ​ണ് ഇ​തു​വ​രെ പോ​ലീ​സ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button