ദുബായ്: മുതിർന്ന പൗരന്മാരോട് മോശമായി പെരുമാറിയാൽ കർശന ശിക്ഷ നൽകുമെന്ന മുന്നറിയിപ്പുമായി യുഎഇ. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് 50000 ദിർഹം പിഴയും തടവുമാണ് ശിക്ഷയായി നൽകുക. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്.
നിയമം അനുസരിച്ച്, 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള എമിറേറ്റികൾക്ക് പൂർണ്ണമായ മെഡിക്കൽ, സാമ്പത്തിക, വിദ്യാഭ്യാസ സംരക്ഷണത്തിന് അർഹതയുണ്ട്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർ പ്രത്യേക ഡാറ്റാ ബേസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഫെഡറൽ നിയമം നമ്പറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വയോജനങ്ങൾക്ക് മാന്യമായ പാർപ്പിടം നൽകണമെന്നും അക്രമത്തിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷിക്കണമെന്നും നിയമം അനുശാസിക്കുന്നു. മുതിർന്ന പൗരന്മാരുടെ സ്വാതന്ത്ര്യം, സ്വകാര്യത, വിവരങ്ങളുടെ രഹസ്യസ്വഭാവം എന്നിവയ്ക്കുള്ള അവകാശങ്ങൾ കുടുംബങ്ങൾ അംഗീകരിക്കുകയും സാമ്പത്തിക കാര്യങ്ങളിൽ അവരെ സഹായിക്കുകയും വേണമെന്നും നിയമത്തിൽ പറയുന്നുണ്ട്.
Read Also: സംസ്ഥാനത്തെ ഷോപ്പിംഗ് മാളിൽ വച്ച് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം: ഉത്തരേന്ത്യൻ സ്വദേശി പിടിയിൽ
Post Your Comments