വടക്കഞ്ചേരി : കുതിരാന്‍ ഇടത് തുരങ്കത്തിലുണ്ടായ ചോര്‍ച്ച തുടര്‍ന്നാല്‍ അപകടമെന്ന് തുരങ്കംനിര്‍മിച്ച കരാര്‍ കമ്പനി പ്രഗതി. ചോര്‍ച്ചയുള്ള ഭാഗം ക്രമേണ അടര്‍ന്ന് കല്ല് താഴേക്കുവീഴാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
തുരങ്കത്തിനുള്ളില്‍ നേരിയകനത്തില്‍ സിമന്റ് മിശ്രിതം സ്പ്രേചെയ്ത ഭാഗങ്ങളിലാണ് ചോര്‍ച്ച രൂപപ്പെട്ടിട്ടുള്ളത്. ഉരുക്കുപാളികള്‍ ഘടിപ്പിച്ച് ഒരുമീറ്റര്‍ കനത്തിലുള്ള കോണ്‍ക്രീറ്റിങ്ങാണ് തുരങ്കത്തിനുള്ളില്‍ ചെയ്യേണ്ടിയിരുന്നതെന്ന് പ്രഗതിയുടെ പി.ആര്‍.ഒ. വി. ശിവാനന്ദന്‍ പറഞ്ഞു. കുറച്ചുഭാഗങ്ങളില്‍ മാത്രമാണ് ഇത് ചെയ്തിട്ടുള്ളത്. പാറയ്ക്ക് ബലമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആറുവരിപ്പാതാ മുഖ്യ കരാര്‍ കമ്പനിയായ കെ.എം.സി. പല ഭാഗങ്ങളിലും ഗ്യാന്‍ട്രി കോണ്‍ക്രീറ്റിങ് ഒഴിവാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Read Also : ‘ചങ്കിലെ ചൈന’, അടുത്ത വയലാർ അവാർഡ് കിട്ടേണ്ട പുസ്തകം: ചിന്ത ജെറോമിന്റെ പുസ്തകത്തെ ട്രോളി സോഷ്യൽ മീഡിയ
കുതിരാന്‍ ഗതഗാതത്തിന് തുറക്കും മുമ്പ് പല സ്ഥലങ്ങളിലും ചോര്‍ച്ചയുണ്ടായെങ്കിലും ഇവിടങ്ങളില്‍ ദ്വാരങ്ങളിട്ട് പൈപ്പ് വഴി വെള്ളം ചാലിലേക്ക് ഒഴുക്കുകയായിരുന്നു. മഴ ശക്തിപ്പെട്ടതോടെ ദ്വാരങ്ങളിട്ട സ്ഥലങ്ങള്‍ക്ക് പുറമേ പലഭാഗങ്ങളില്‍ നിന്നും വെള്ളം വരുകയാണ്. ചോര്‍ന്നിറങ്ങുന്ന വെള്ളം ലൈറ്റ് ഘടിപ്പിച്ചിട്ടുള്ള പാനലിലേക്കും വയറിങ് കടന്നുപോകുന്ന ഭാഗത്തേക്കും വീഴുന്നുണ്ട്. ഇത് വൈദ്യുത തകരാറുകള്‍ക്കും വഴിവെച്ചേക്കുമെന്നും അധികൃതർ വ്യക്തമാക്കി.
തുരങ്കത്തിന്റെ കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും പ്രഗതികമ്പനി അധികൃതർ പറഞ്ഞു. കിഴക്കുഭാഗത്ത് തുരങ്കത്തിനുമുകളിൽ മണ്ണിടിച്ചിൽ തടയാനായി ചെയ്തിട്ടുള്ള കോൺക്രീറ്റിങ് സുരക്ഷിതമല്ല. തുടർച്ചയായുള്ള മഴയിൽ മണ്ണ് തള്ളിയാൽ ഒന്നാകെ ഇടിഞ്ഞ് താഴേക്ക് പതിക്കും. മലമുകളിൽ നിന്ന് വെള്ളം തുരങ്കമുഖത്തേക്ക് നേരിട്ട് ഒഴുകിയിറങ്ങുന്നത് തടയുന്നതിനുള്ള ക്യാച്ച് വാട്ടർ ഡ്രെയിനേജ് സംവിധാനവും ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
Post Your Comments