KeralaLatest NewsNews

എല്ലാ ജില്ലകളിലും ആന്റിജൻ കിറ്റിന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: എല്ലാ ജില്ലകളിലും ആന്റിജൻ കിറ്റിന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശക്തമായ മഴയെ തുടർന്ന് ഇരവിപേരൂർ ഗവ. യു.പി സ്‌കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: ഇടുക്കി, ഇടമലയാര്‍, ഡാമുകള്‍ ഉടന്‍ തുറക്കില്ല:ജലനിരപ്പ് നിയന്ത്രണവിധേയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തല്‍

‘എൻഡിആർഎഫ്, ഫയർ ഫോഴ്‌സ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ശനിയാഴ്ച രാത്രിയോടെതന്നെ ആരംഭിച്ചിരുന്നു. മല്ലപ്പള്ളി, പന്തളം, റാന്നി, ആറന്മുള എന്നീ പ്രദേശങ്ങളിൽ കൊല്ലത്തുനിന്ന് എത്തിയ മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തി.
ക്യാമ്പുകളിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ ആരോഗ്യ വകുപ്പ് നേരത്തേ തന്നെ പുറപ്പെടുവിച്ചിരുന്നതാണ്. രോഗലക്ഷണമുള്ളവരെ പ്രത്യേകമായി താമസിപ്പിക്കുകയും കോവിഡ് പോസിറ്റീവായവരെ സിഎഫ്എൽടിസികളിലോ ഡിസിസികളിലേക്കോ മാറ്റുകയും ചെയ്യുമെന്ന്’ മന്ത്രി പറഞ്ഞു.

Read Also: മലവെള്ളപ്പാച്ചിലിൽ അടിഞ്ഞുകൂടി പ്ലാസ്റ്റിക് മാലിന്യം: നീ​ക്കം​ചെ​യ്യാ​ൻ ബുദ്ധിമുട്ടി നാട്ടുകാർ

ആന്റിജൻ ടെസ്റ്റ് നടത്തേണ്ട ക്യാമ്പുകളിൽ ആന്റിജൻ ടെസ്റ്റ് നടത്തുമെന്നും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻ പിള്ള മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഇരവിപേരൂർ ജംഗ്ഷൻ, ഇരവിപേരൂർ ഗവ. യുപി സ്‌കൂൾ, പുറമറ്റം മഠത്തുംഭാഗം, വെള്ളം കയറിയ സ്ഥലങ്ങൾ എന്നിവിടങ്ങൾ മന്ത്രി സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button