ഭോപാല്‍: പെണ്‍കുട്ടിയുടെ ബുര്‍ഖയും മുഖാവരണവും നീക്കം ചെയ്യാന്‍ നിര്‍ബന്ധിച്ച് ജനക്കൂട്ടം. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇത്തരമൊരു സംഭവം നടന്നത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവ് ഹിന്ദുവാണെന്ന് സംശയിച്ചാണ് ഒരുകൂട്ടം ആളുകള്‍ ഇവര്‍ക്കെതിരെ തിരിഞ്ഞത്. മുസ്ളീം പെൺകുട്ടി ഹിന്ദു യുവാവിനൊപ്പം കറങ്ങുന്നു എന്ന ധാരണയിലാണ് ഇവർ ഇവരെ തടഞ്ഞത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറല്‍ ആയിരുന്നു.
സംഘത്തിലെ ഒരാള്‍ പെണ്‍കുട്ടിയോട് നിന്റെ പ്രവൃത്തി സമുദായത്തെ അപമാനിക്കുന്നതാണെന്ന് പറയുന്നതായി വീഡിയോയില്‍ കാണുന്നു. അതേസമയം ചില സ്ത്രീകള്‍ അവളെ മുഖം കാണിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. ഇസ്ലാം നഗറില്‍ നടന്ന ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ രണ്ട് പേര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 151 പ്രകാരമുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
ഇവര്‍ക്ക് ഇത്തരം പ്രവൃത്തി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാം നഗറിലെത്തിയ യുവാവിനെയും പെണ്‍കുട്ടിയെയും ചിലര്‍ അവരെ തടയുകയും പെണ്‍കുട്ടിയോട് ബുര്‍ഖ അഴിച്ച് മുഖം കാണിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവാവ് ഹിന്ദുവും പെണ്‍കുട്ടി മുസ്ലീമാണെന്നും ആളുകള്‍ വിചാരിച്ചതായി കരുതുന്നതായും ഒരു പൊലീസ് ഉദ്യോഗസ്ഥന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
Post Your Comments