Latest NewsNewsInternationalCrime

കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തും, രക്തം കുടിച്ച് ഉന്മാദനാകും: സീരിയല്‍ കില്ലറിനെ തല്ലിക്കൊന്ന് നാട്ടുകാർ

കെനിയ: കുട്ടികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സീരിയൽ കില്ലറെ നാട്ടുകാർ തല്ലിക്കൊന്നു. പത്ത് കുട്ടികളെ കൊന്ന കേസില്‍ തടവില്‍ കഴിയുകയായിരുന്ന മാസ്റ്റന്‍ വഞ്ചാല (20) എന്ന സീരിയൽ കില്ലറെയാണ് നാട്ടുകാർ തല്ലിക്കൊന്നത്. ജയിൽ ചാടിയ ഇയാൾ വീട്ടുകാരെ കാണാൻ നാട്ടിലെത്തിയപ്പോഴാണ് സംഭവം. കെനിയന്‍ തലസ്ഥാനമായ നെയിറോബിയിലാണ് സംഭവം.

രണ്ട് ദിവസം മുമ്പാണ് ഇയാൾ അതീവസുരക്ഷാ ജയിലില്‍നിന്നും രക്ഷപെട്ടത്. ഇയാൾക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രവിശ്യാ ഗവര്‍ണര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ, ആരുടേയും കണ്ണിൽ പെടാതെ ഇയാൾ 480 കിലോ മീറ്റര്‍ അകലെയുള്ള സ്വന്തം നാട്ടിൽ എത്തുകയായിരുന്നു. വഞ്ചാല നേരെ പോയത് കിഴക്കന്‍ കെനിയയിലുള്ള ബങ്കോമ പട്ടണത്തിലെ സ്വന്തം വീട്ടിലേക്കായിരുന്നു.

Also Read:മഴ അതിതീവ്രമാകുന്നു: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

എന്നാൽ, ചെറിയ കുട്ടികളെ കൊലപ്പെടുത്തിയ മകനെ തങ്ങൾക്ക് കാണേണ്ടെന്നും ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ട് മാതാപിതാക്കൾ ഇയാളെ വീടിനു പുറത്താക്കി. ഇയാളെ കണ്ടതോടെ അയല്‍വാസികള്‍ ഓടികൂടുകയും അയാളെ തല്ലിക്കൊല്ലുകയുമായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. 16 വയസ്സുള്ളപ്പോഴാണ് വഞ്ചാല ആദ്യ കൊല നടത്തുന്നത്. പിന്നീട് നാല് വർഷത്തോളം തുടർച്ചയായി കൊലപാതകം നടത്തി. കൊലപ്പെടുത്തിയ ശേഷം ഇവരുടെ രക്തം കുടിക്കുകയും ഇരകളെ ആളൊഴിഞ്ഞ പ്രദേശത്തേയ്ക്ക് കൊണ്ട് പോയി വധിച്ച ശേഷം അഴുക്ക് ചാലില്‍ തള്ളുകയുമായിരുന്നു അയാളുടെ പതിവ്.

പ്യൂരിറ്റി മാവേ എന്ന പന്ത്രണ്ടു വയസ്സുകാരി ആയിരുന്നു വഞ്ചാലയുടെ ആദ്യത്തെ ഇര. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു. ഇതിനുശേഷം അവളുടെ രക്തം കുടിച്ചതായും പറയുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, കമുകുവയില്‍ നിവാസിയായ ആറോണ്‍ എന്ന 13-കാരനെ ഇയാള്‍ കൊല ചെയ്തു. നാല് വർഷത്തിനിടെ പത്ത് കുട്ടികളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഇതിനിടയിലാണ് അറസ്റ്റിലായത്. ബുധനാഴ്ച നെയ്റോബിയിലെ കോടതിയില്‍ ഹാജരാക്കാനിരിക്കെയായിരുന്നു വഞ്ചാലയുടെ ജയിൽ ചാട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button