തിരുവനന്തപുരം: ജപ്പാനിലെ വിദഗ്ദ്ധ മേഖലയില്‍ ഉണ്ടായിരിക്കുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നോര്‍ക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോര്‍ക്ക വകുപ്പ് സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണ നടത്തുകയായിരുന്നു മുഖ്യമന്ത്രി.
‘ആഗോളതലത്തിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തില്‍ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുവാനും നിലവിലുള്ള കേന്ദ്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും സർക്കാർ മുൻകൈ എടുക്കും. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടുള്ള 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്’, മുഖ്യമന്ത്രി പറഞ്ഞു.
‘കോവിഡ് മഹാമാരിയെ തുടര്‍ന്ന് തൊഴില്‍ സമ്പ്രദായങ്ങള്‍ തന്നെ ഇന്നു മാറി. ഈ സാഹചര്യം മനസ്സിലാക്കി സംസ്ഥാനത്തെ യുവജനതയ്ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി കെ-ഡിസ്‌ക് ഒരു പോര്‍ട്ടല്‍ തുടങ്ങിക്കഴിഞ്ഞു. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ജപ്പാനിലെ വിദഗ്ദ്ധ മേഖലയില്‍ ഉണ്ടായിരിക്കുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നോര്‍ക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments