ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അറസ്റ്റിലായ പാക് ഭീകരന്‍ ഇന്ത്യയിൽ പത്തു വര്‍ഷമായി വ്യാജ പേരില്‍ താമസിക്കുകയായിരുന്നുവെന്ന് ഡൽഹി പൊലീസ്. പാക്കിസ്ഥാനിലെ നര്‍വാള്‍ സ്വദേശിയായ ഇയാള്‍ക്ക് നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഇയാളുടെ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ടെന്നും ബംഗ്ലാദേശ് വഴിയാണ് ഇയാള്‍ രാജ്യത്തേക്ക് കടന്നതെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് ഐ എസ് ഐ പരിശീലനം കിട്ടിയതായും ചോദ്യം ചെയ്യല്‍ തുടരുന്നതായും അവര്‍ അറിയിച്ചു. വ്യാജരേഖയില്‍ ബീഹാറിലെ വിലാസമാണ് കണ്ടെത്തിയതെന്നും ഐ എസ് ഐ യുടെ പ്രവര്‍ത്തനത്തിന് ഇയാള്‍ ആയുധങ്ങള്‍ എത്തിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താന്‍ ശ്രമം തുടരുന്നുവെന്നും അറിയിച്ചു.
Post Your Comments