
ഹൈദരാബാദ്: ആന്ധാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഭാര്യ അന്ന ലെഷ്‌നേവ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തു. സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ പവന്‍ കല്യാണിന്റെയും അന്നയുടെയും മകന്‍ മാര്‍ക്ക് ശങ്കറിന് പൊള്ളലേറ്റിരുന്നു. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മാര്‍ക്കിനെ വെള്ളിയാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
അപകടത്തില്‍നിന്നു മകന്‍ രക്ഷപ്പെട്ടതിനു പിന്നാലെയാണ് തല മുണ്ഡനത്തിനായി അന്ന തിരുപ്പതിയില്‍ എത്തിയത്. തല മുണ്ഡനം ചെയ്ത അന്നയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയും ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അന്നയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
ഏപ്രില്‍ ഒന്‍പതിനായിരുന്നു സിംഗപ്പൂരിലെ സ്‌കൂളിൽ തീപിടിത്തമുണ്ടായത്. കൈകള്‍ക്കും തുടയ്ക്കും പരുക്കേറ്റ് ചികിത്സയിൽ ആയിരുന്നു മാര്‍ക്ക്.
Post Your Comments