KeralaLatest NewsNews

ഈദുല്‍ ഫിത്വര്‍: സംസ്ഥാനത്ത് വെള്ളി,ശനി ദിവസങ്ങളില്‍ പൊതുഅവധി

 

തിരുവനന്തപുരം: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മാത്രമാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാലാണ് അന്ന് കൂടി അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ചയും അവധി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Read Also: ജീവിതത്തിൽ കൂടെ നടന്ന പങ്കാളിക്കോ പെൺ മക്കൾക്കോ ഇല്ലാത്ത അവകാശം മറ്റുള്ളവർക്കായി വീതിച്ചു കൊടുക്കുന്ന ആചാരം: കുറിപ്പ്

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സംസ്ഥാനത്ത് ഈദുല്‍ ഫിത്വര്‍ മറ്റന്നാളാണ്. പാളയം ഇമാം ആണ് നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കണ്ടില്ലെന്ന് ഖാസിമാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ മുപ്പത് ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

അതേസമയം സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെയാണ് ചെറിയ പെരുന്നാള്‍. മാസപ്പിറ കാണാത്തതിനാല്‍ ഒമാനില്‍ ശനിയാഴ്ചയാണ് പെരുന്നാള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button