Latest NewsUAEGulf

വ്രതശുദ്ധിയുടെ നിറവിൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ

29 ദിനം നീണ്ടു നിന്ന പരിശുദ്ധ റമദാൻ വ്രതാരംഭത്തിന് പരിസമാപ്തിയായതോടെ ഗൾഫ് രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. വ്രതശുദ്ധിയുടെ നിറവിലാണ് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇസ്ലാം മത വിശ്വാസികൾ ഇന്ന് പെരുന്നാൾ ആഘോഷത്തിനെത്തുക. പള്ളികളിലും ഈദ് ഗാഹുകളിലുമായാണ് നമസ്കാരം നടക്കുന്നത്. അതേസമയം മാസപ്പിറവി കാണാത്ത ഒമാനിൽ റമദാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ചയാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുക.

രാവിലെ 6.30 ന് മക്കയിൽ പെരുന്നാൾ നമസ്‌കാരം നടക്കും. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും വിവിധ രാജ്യങ്ങളിൽ ഈദ് ഗാഹുകൾ നടക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മതപണ്ഡിതരാണ് പലയിടത്തും മലയാളി സംഘടനകളുടെ ഈദ്ഗാഹുകൾക്ക് നേതൃത്വം നൽകുന്നത്.

ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) എമിറേറ്റിലെ എല്ലാ പള്ളികളിലും രാവിലെ 6.30 ന് ഈദ് പ്രാർത്ഥനകൾ നടക്കുമെന്ന് സ്ഥിരീകരിച്ചു.

shortlink

Post Your Comments


Back to top button