
പാലക്കാട് : നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരെ അന്വേഷണസംഘം ഇന്ന് ആലത്തൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ പറഞ്ഞു.
അച്ഛന്റെയും മുത്തശ്ശിയുടെയും മരണത്തോടെ ഞങ്ങള്‍ തീര്‍ത്തും അനാഥരായെന്നും ജോലി അടക്കമുള്ള വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും മക്കള്‍ വ്യക്തമാക്കി. ചെന്താമര പുറത്തിറങ്ങിയാല്‍ വീണ്ടും ആക്രമിക്കുമെന്ന് പേടിയുണ്ടെന്നും മക്കള്‍ കൂട്ടിച്ചേര്‍ത്തു.
ചെന്താമര ഏക പ്രതിയായ കേസില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫോറന്‍സിക് പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.
വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരന്‍, മാതാവ് ലക്ഷ്മി എന്നിവരെ അയല്‍വാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര സുധാകരനെയും മാതാവിനെയും കൊലപ്പെടുത്തിയത്.
Post Your Comments