
ഇടുക്കി: തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് എസ്പി ടി കെ വിഷ്ണു പ്രദീപ്. കൊല്ലപ്പെട്ട ബിജുവും ജോമോനും ബിസിനസ്സ് പങ്കാളികളായിരുന്നു. കലയന്താനിയില്‍ ഇരുവരും ദൈവമാതാ കേറ്ററിംഗ് സര്‍വീസ് എന്നപേരില്‍ ഒരു സ്ഥാപനം നടത്തുകയായിരുന്നു. സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നേരത്തെയും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിന്‍ എന്നിവരെയും തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
ബിജുവിനെ പ്രതി ജോമോന്‍ നേരത്തെയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു എന്നാല്‍ അതെല്ലാം പാളിപോകുകയായിരുന്നു. കൃത്യം നടന്ന ദിവസം ബിജുവിനെ തട്ടിക്കൊണ്ടുപോയി വാഹനത്തില്‍വെച്ച് മര്‍ദിച്ചു. ഒന്നാം പ്രതിയായ ജോമോന്റെ നിര്‍ദേശപ്രകാരമായിരുന്നു ക്വട്ടേഷന്‍ സംഘം മര്‍ദിച്ചത്. കേസില്‍ പിടിയിലായ പ്രതികള്‍ നേരത്തെയും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. കൊലപാതകം നടത്താനായുള്ള തുക ജോമോന്‍ ഇവര്‍ക്ക് ഗൂഗിള്‍ പേ വഴി അയച്ചുനല്കുകയായിരുന്നുവെന്നും അതിന്റെ തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ടെന്നും ഇടുക്കി എസ്പി വ്യക്തമാക്കി.
Post Your Comments