കണ്ണൂർ: ചക്ക പറിക്കാൻ കയറി പ്ലാവിൽ കയറിയ യുവാവിനു ദേഹാസ്വസ്ഥ്യം. മുകളിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. താഴെ ചൊവ്വ കാപ്പാട് സ്വദേശി ബിജേഷാണ് പ്ലാവിന് മുകളിൽ കുടുങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സെത്തി ബിജേഷിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
വീട്ടുവളപ്പിലെ 35 അടിയോളം ഉയരം വരുന്ന പ്ലാവിന്റെ മുകളിലാണ് ബിജേഷ് കുടുങ്ങിയത്. മുകളിൽ എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളായ സി വിനേഷ്, രാഗിൻ കുമാർ, ഷിജോ എ എഫ് എന്നിവർ മരത്തിന് മുകളിൽ കയറി സാഹസികമായി റോപ്പ് റെസ്ക്യൂ ഉപകരണങ്ങൾ ഉപയോഗിച്ച് താഴെ ഇറക്കുകയായിരുന്നു.
Leave a Comment