പാക് സൈനിക വ്യൂഹത്തിനു നേരെ ഭീകരാക്രമണം: 90 സൈനികരെ വധിച്ചുവെന്ന് ബി എൽ എ

ലഷ്‌കര്‍ ഇ ത്വയ്ബയുടെ കൊടും ഭീകരൻ അബു ഖത്തല്‍ വെടിയേറ്റു മരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സൈനിക വ്യൂഹത്തിനു നേരെ ഭീകരാക്രമണം. ക്വറ്റയിൽ നിന്ന് തഫ്താനിലേക്ക് പോയ സൈനിക വ്യൂഹത്തെ ആക്രമിച്ചതായി ബലൂച് ലിബറേഷൻ ആർമി അവകാശപ്പെട്ടു. 90 പാക് സൈനികരെ വധിച്ചുവെന്ന് ബി എൽ എ പറഞ്ഞു. എന്നാൽ ഇത് പാക് സൈന്യം നിഷേധിച്ചു. 3 സൈനികരടക്കം 5 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നും സൈന്യം വ്യക്തമാക്കി.

 ലഷ്‌കര്‍ ഇ ത്വയ്ബയുടെ കൊടും ഭീകരൻ അബു ഖത്തല്‍ വെടിയേറ്റു മരിച്ചു എന്ന വാർത്തയും പാകിസ്ഥാനിൽ നിന്നും പുറത്തുവരുന്നുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഇസ്ലാമാബാദിന് സമീപം ഒരു യോഗത്തിൽപങ്കെടുത്ത് ജീപ്പിൽ മടങ്ങുമ്പോൾ അജ്ഞാതരായ രണ്ടു പേർ ബൈക്കിൽ എത്തി അബു ഖത്തലിനെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ജമ്മു കശ്മീരില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് കൊല്ലപ്പെട്ട ഖത്തല്‍. ഇന്ത്യയിൽ ദേശീയ അന്വേഷണ ഏജന്‍സി കാലങ്ങളായി തെരയുന്ന ഭീകരവാദിയാണ് ഇയാൾ.

Share
Leave a Comment