
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പൊലീസ് കൂടുതല്‍ തെളിവ് ശേഖരണം തുടരും. കൊലപാതകങ്ങള്‍ നടന്ന വീടുകളിലും, അഫാന്‍ യാത്ര ചെയ്ത സ്ഥലങ്ങളിലും എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും. ആശുപത്രിയില്‍ കഴിയുന്ന പ്രതിയുടെ മാതാവ് ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
എലി വിഷം കഴിച്ച മൊഴി നല്‍കിയ പ്രതി അഫാന് മൂന്നു ദിവസത്തെ ഒബ്സര്‍വേഷന്‍ ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇന്നും നാളെയും കൂടി പ്രതി ഒബ്സര്‍വേഷനില്‍ തുടരും. ഇന്നലെയും ആശുപത്രിയില്‍ എത്തി അഫാന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകള്‍ തുടരും.
സഹോദരന്‍ അഫ്സാനെ കൊലപെടുത്തും മുന്‍പ് പോയ ഹോട്ടലിലെ ജീവനക്കാരുടെയും, ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. പേരുമല, പാങ്ങോട്, എസ് എന്‍ പുരം എന്നിവിടങ്ങളില്‍ എത്തി കൂടുതല്‍ പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സിസിടിവി ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കും.
Post Your Comments