
ഇടുക്കി : മറയൂര്‍ ഉദുമല്‍പെട്ട റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി കാട്ടാന. ഇതേ റോഡില്‍ ഇറങ്ങിയ കൊമ്പന്‍ കാട്ടാന വാഹനങ്ങള്‍ തടഞ്ഞു. ചിന്നാര്‍ വന്യജീവി സങ്കേതത്തിന് ഉള്ളിലെ റോഡ് സൈഡില്‍ കാട്ടാന നില്‍പ്പുണ്ട് എന്ന മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ ബൈക്ക് യാത്ര സംഘത്തിന് നേരെയാണ് ഒറ്റക്കൊമ്പന്‍ കാട്ടാന പാഞ്ഞെടുത്തത്. തലനാരിഴയ്ക്ക് യുവാക്കള്‍ രക്ഷപ്പെട്ടു.
അല്പനേരം റോഡില്‍ നിന്ന കാട്ടാന പിന്നീട് സ്വമേധയാ പിന്‍വാങ്ങി. ഇന്നലെ വൈകിട്ടാണ് ചിന്നാര്‍ ഉദുമല്‍പേട്ട റോഡില്‍ വിരിഞ്ഞ കൊമ്പനും ഇറങ്ങിയത്. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ആനയുടെ അടുത്ത് വാഹനം നിര്‍ത്തി പ്രകോപനം ഉണ്ടാക്കിയാണ് യാത്രികര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Post Your Comments