
ന്യൂഡൽഹി: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന് ഥാർ സമ്മാനമായി നൽകാൻ ആശ്യപ്പെട്ട എക്സ് ഉപയോക്താവിന് ആനന്ദ് മഹീന്ദ്രയുടെ മറുപടി. എക്‌സിലെ ഒരു പോസ്റ്റിൽ ആനന്ദ് മഹീന്ദ്ര കാഷ് പട്ടേലിന്റെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിനുതാഴെയാണ് ഉപയോക്താവ് ‘അദ്ദേഹത്തിനും ഒരു ഥാർ സമ്മാനിക്കൂ സർ’ എന്ന കമൻ്റ് ഇട്ടത്. ‘ഈ മനുഷ്യൻ ഒരു ഥാർ അർഹിക്കുന്നതായി തോന്നുന്നു’ എന്നതായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി.
എഫ്ബിഐയുടെ ഒമ്പതാമത്തെ ഡയറക്ടറായാണ് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഭഗവത് ഗീതയിൽ തൊട്ടായിരുന്നു കാഷ് പട്ടേലിന്റെ സത്യപ്രതിജ്ഞ. വാഷിങ്ടണിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ അദ്ദേഹത്തിന്റെ കാമുകിയും സഹോദരനും പങ്കെടുത്തിരുന്നു.
തനിക്ക് ലഭിച്ച അവസരത്തിന് കാഷ് പട്ടേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നന്ദി പറയുകയും ചെയ്തു. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 51-49 ഭൂരിപക്ഷത്തോടെയാണ് കാഷ് പട്ടേലിനെ തിരഞ്ഞെടുത്തത്. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തത്.
Post Your Comments