മുല്ലപ്പെരിയാര്‍ അണക്കെട്ട് : നിരീക്ഷണങ്ങൾക്കായി പുതിയ ബോട്ട് നീറ്റിലിറക്കി

പത്ത് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സ്പീഡ് ബോട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി ജലവിഭവ വകുപ്പിനുള്ള പുതിയ ബോട്ട് നീറ്റിലിറക്കി. പത്ത് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സ്പീഡ് ബോട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

12 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് പുതിയ ബോട്ട് വാങ്ങിയത്. നേരത്തെയുണ്ടായിരുന്ന സ്പീഡ് ബോട്ട് 15 വര്‍ഷം മുമ്പ് തകരാറിലായതിനാല്‍ മറ്റു വകുപ്പുകളുടെ ബോട്ടിനെ ആശ്രയിച്ചായിരുന്നു ജലവിഭവ വകുപ്പ് ഇത്രയും കാലം പരിശോധന നടത്തിയിരുന്നത്. ഇത് സാങ്കേതിക പ്രയാസങ്ങള്‍ ഉണ്ടാക്കിയിരുന്നു. പരിശോധന മുടങ്ങാനും സാഹചര്യമൊരുക്കി.

ബോട്ട് സ്വന്തമായി വാങ്ങി നീറ്റിലിറക്കുമെന്ന് 2021ല്‍ ജലവിഭവ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്നര വര്‍ഷത്തിനു ശേഷമാണ് ഇത് യാഥാര്‍ഥ്യമായത്. പുതിയ ബോട്ടില്‍ അര മണിക്കൂര്‍ കൊണ്ട് തേക്കടിയില്‍ നിന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയും.

Share
Leave a Comment