
മുംബൈ: ഭാര്യ അഞ്ജലിയോടൊപ്പം മുൻ ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത് സോഷ്യൽമീഡിയയിൽ വൻ ഹിറ്റ്. മുൻ ബാറ്റ്സ്മാൻ ഭാര്യ അഞ്ജലിയോടൊപ്പം കേക്കുമായി നിൽക്കുന്ന ഒരു വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കിടുകയും ചെയ്തു.
സച്ചിൻ, അഞ്ജലി തന്റെ അരികിൽ നിൽക്കുമ്പോൾ ഹൃദയാകൃതിയിലുള്ള കേക്ക് ബോക്സ് പൊട്ടിക്കുന്നതായി കാണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ജനലക്ഷങ്ങളാണ് ഏറ്റെടുത്തത്. “അതുകൊണ്ടാണ് അവൾ എന്നെ ‘സ്വീറ്റ് ഹാർട്ട്’ എന്ന് വിളിക്കുന്നത്.”- വീഡിയോയ്ക്കൊപ്പം സച്ചിൻ എഴുതി.
https://www.instagram.com/p/DGDPtdYMN9n/?utm_source=ig_embed&utm_campaign=embed_video_watch_again
സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും, അദ്ദേഹത്തിന്റെ ആരാധകവൃന്ദം ഇപ്പോഴും വലുതാണ്. ഇൻസ്റ്റാഗ്രാമിൽ സച്ചിന് 49.9 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. സച്ചിന്റെ റെക്കോർഡുകളെക്കുറിച്ച് പറയുമ്പോൾ, 15,921 റൺസുമായി ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ നേടിയ കളിക്കാരനാണ് അദ്ദേഹം. ടെസ്റ്റ് ക്രിക്കറ്റിൽ 51 സെഞ്ച്വറികൾ നേടിയിട്ടുള്ള മുൻ ഇന്ത്യൻ താരം ഏകദിനത്തിലും 18,426 റൺസുമായി മുൻനിര റൺ സ്കോററാണ്.
അതേ സമയം സച്ചിന് പുറമെ സൂര്യകുമാർ യാദവ്, എംഎസ് ധോണി, ഉമേഷ് യാദവ്, മറ്റ് നിരവധി ക്രിക്കറ്റ് താരങ്ങളും ഭാര്യമാർക്കൊപ്പം വാലന്റൈൻസ് ഡേ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.
Post Your Comments