
ലഖ്നൗ : പ്രയാഗ്രാജിൽ നടക്കുന്ന മഹാ കുംഭമേളയുടെ തീയതി നീട്ടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് അപേക്ഷിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. നിരവധിയാളുകള്‍ കുംഭമേളയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ച് യാത്ര തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ 75 ദിവസത്തെ മേളയാണ് നടന്നത്. ഇത്തവണ ദിവസം കുറവാണെന്നും അദ്ദേഹം പറഞ്ഞു. മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മറച്ചുവെച്ചതായും അഖിലേഷ് യാദവ് ആരോപിച്ചു.
ട്രെയിനുകളിലെ തിരക്കും റോഡിലെ ഗതാകതകുരുക്കും കാണിക്കുന്ന ധാരാളം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 300 കിലോ മീറ്ററോളം ദൈര്‍ഘ്യമുള്ള ഗതാഗതകുരുക്ക് രൂപപ്പെട്ടതിനാല്‍ ഒരുപാട് യാത്രക്കാര്‍ ദുരിതത്തിലായിരുന്നു.
ജനുവരി 13 ന് തുടങ്ങിയ മേള ഫെബ്രുവരി 26 ന് അവസാനിക്കാരിക്കെ, ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കണക്ക് പ്രകാരം വെള്ളിയാഴ്ച വരെ 50 കോടി ആളുകളാണ് സ്‌നാനം ചെയ്തത്. ഇത് അമേരിക്കയുടെയും റഷ്യയുടെയും ആകെ ജനസംഖ്യയേക്കാള്‍ കൂടുതലാണ്.
Post Your Comments