Latest NewsUAEGulf

ഭൂഗർഭ തുരങ്ക യാത്ര പദ്ധതിയായ “ദുബായ് ലൂപ്പ് ” പ്രാവർത്തികമാക്കും : പതിനേഴ് കിലോമീറ്റർ നീളത്തിൽ ഈ പദ്ധതി നടപ്പിലാക്കും

മണിക്കൂറിൽ 20000 യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിൽ നടപ്പിലാക്കുന്ന ഈ ഭൂഗർഭ പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിൽ പതിനൊന്ന് സ്റ്റേഷനുകൾ ഉണ്ടായിരിക്കും

ദുബായ് : ദുബായ് ലൂപ്പ് പദ്ധതി സംബന്ധിച്ച് എമിറേറ്റിലെ കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപനം നടത്തി. ഈ പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഈലോൺ മസ്കിന്റെ ദി ബോറിംഗ്‌ കമ്പനിയുമായി സഹകരിച്ചാണ് ഈ അതിനൂതന ഗതാഗത സംവിധാനം നടപ്പിലാക്കുന്നത്. ദുബായിൽ വെച്ച് നടന്ന ലോക സർക്കാർ ഉച്ചകോടിയുടെ അവസാന ദിനമായ ഫെബ്രുവരി 13-നാണ് ഈ പദ്ധതി സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ദുബായ് ലൂപ്പ് എന്ന ഈ പദ്ധതി ഗതാഗത മേഖലയിൽ സമൂലമായ മാറ്റങ്ങൾ കൊണ്ട് വരുമെന്ന് ഷെയ്ഖ് ഹംദാൻ ചൂണ്ടിക്കാട്ടി.

ഈ പദ്ധതി സംബന്ധിച്ച ധാരണാപത്രത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയും ദി ബോറിംഗ്‌ കമ്പനിയും ഒപ്പ് വെച്ചിട്ടുണ്ട്. ഈ കരാർ പ്രകാരം ദുബായിയിൽ പതിനേഴ് കിലോമീറ്റർ നീളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് സമഗ്രപഠനം നടത്തുന്നതാണെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കിയിട്ടുണ്ട്.

മണിക്കൂറിൽ 20000 യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിൽ നടപ്പിലാക്കുന്ന ഈ ഭൂഗർഭ പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിൽ പതിനൊന്ന് സ്റ്റേഷനുകൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button