തോമസ് കെ.തോമസ് എംഎല്‍എയെ എന്‍സിപി അധ്യക്ഷനാക്കണം: മന്ത്രി എ.കെ.ശശീന്ദ്രന്‍

എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ.തോമസ് എംഎല്‍എയുടെ പേര് നിര്‍ദേശിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ഇ-മെയില്‍ മുഖേനയാണ് ഈ ആവശ്യം അറിയിച്ചത്. ആവശ്യപ്പെട്ടാല്‍ ചുമതല ഏറ്റെടുക്കാന്‍ തയാറാകുമെന്ന് തോമസ് കെ തോമസും അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രനും പ്രതികരിച്ചു.

READ ALSO: സുരേഷിന്റെ നിലപാടുകള്‍ ബാലിശവും അപക്വവും: ജി സുരേഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് ആന്റണി പെരുമ്പാവൂര്‍

പി.സി.ചാക്കോയുടെ രാജി വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് ശശീന്ദ്രന്‍ പവാറിന് ഇ-മെയില്‍ സന്ദേശം അയച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് പി.സി.ചാക്കോ താല്‍പര്യമുളള പേരുകള്‍ നിര്‍ദ്ദേശിക്കാനുളള സാധ്യത മുന്നില്‍ കണ്ടാണ് തോമസ്.കെ.തോമസിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മെയില്‍ അയച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റും ചാക്കോയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് എന്‍.സി.പിയില്‍ എത്തിയ പി.എം.സുരേഷ് ബാബുവിനെയോ ജനറല്‍ സെക്രട്ടറി കെ.ആര്‍ രാജനെയോ അധ്യക്ഷനാക്കാനും നീക്കമുണ്ട്. പി.സി.ചാക്കോയാണ് ഈ നീക്കത്തിന് പിന്നില്‍. അധ്യക്ഷ സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കാമെന്ന നിലപാടിലാണ് തോമസ്.കെ.തോമസ്

 

Share
Leave a Comment