ആറ്റിൽ കുളിക്കുന്നതിനും നനക്കുന്നതിനുമായി ഇറങ്ങിയവർക്ക് നേരെ നീർനായ ആക്രമണം

നിരവധി പേർക്ക് പരിക്കേറ്റു

ആലപ്പുഴ: അച്ചൻകോവിലാറിന്റെ കൈവഴിയായ പുത്തനാറിൽ നീർനായ ശല്യം രൂക്ഷം. ആറ്റിൽ കുളിക്കുന്നതിനും നനക്കുന്നതിനുമായി ഇറങ്ങിയവർക്ക് നേരെയാണ് നീർനായ ആക്രമണമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു.

നീർനായ കടിച്ച് വലിച്ചതിനെ തുടർന്ന് ഇരുകാലുകളിലും പരിക്കേറ്റ ചെന്നിത്തല വാഴക്കൂട്ടം കൊറ്റോട്ടുകാവിൽ ഓമനക്കുട്ടൻ (50) മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Share
Leave a Comment