Latest NewsIndia

കർഷകരെ കൈവിടില്ലെന്ന് കേന്ദ്രമന്ത്രി : പിഎം ധന്‍ ധാന്യ കൃഷി യോജന വഴി 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കും

ഈ ബജറ്റ് മധ്യവർഗത്തിന്റെ ശക്തി കൂട്ടുന്നതാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു

ന്യൂഡൽഹി : ഈ വർഷത്തെ ബജറ്റ് എല്ലാ മേഖലകളുടെയും സന്തുലിത വളർച്ചയെ ഉത്തേജിപ്പിക്കാനുള്ളതാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സബ്ക വികാസ് സാക്ഷാത്കരിക്കാനുള്ള ഒരു സവിശേഷ അവസരമായി അടുത്ത 5 വർഷങ്ങളെ തങ്ങൾ കാണുന്നുവെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

ബജറ്റിൽ പ്രധാനമായും വികസനത്തിനാണ് മുൻതൂക്കം. ഈ ബജറ്റ് മധ്യവർഗത്തിന്റെ ശക്തി കൂട്ടുന്നതാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ബജറ്റിൽ ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരെ കേന്ദ്രീകരിച്ച് 10 വിശാലമായ മേഖലകളിലാണ് നിർദ്ദിഷ്ട വികസന നടപടികൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പിഎം ധന്‍ ധാന്യ കൃഷി യോജന വഴി 1.7 കോടി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കും. കർഷകർക്ക് ഫലപ്രദമാകുന്നതിനും ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100 ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതിയും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button