ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് ജനുവരി 27 മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി. നിയമം നടപ്പാക്കാനുള്ള ചട്ടങ്ങളെല്ലാം രൂപീകരിച്ചു കഴിഞ്ഞതായും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞതായും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
സംസ്ഥാനത്തെ ആദിവാസികള്‍ ഒഴിച്ചുള്ള എല്ലാ വിഭാഗങ്ങള്‍ക്കും വിവാഹം, വിവാഹമോചനം, സ്വത്തവകാശം, അനന്തരാവകാശം എന്നിവയില്‍ ഇനി ഒരു നിയമമായിരിക്കും. ഉത്തരാഖണ്ഡില്‍ നിന്നുള്ള ഏകസിവില്‍ കോഡ് ഗംഗോത്രി രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments